കാപ്പ നിയമപ്രകാരം പടിഞ്ഞാറേകല്ലടനിന്നും ഒരാളെകൂടി ജയിലിൽ അടച്ചു

2118
Advertisement

ശാസ്താംകോട്ട. പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ പടിഞ്ഞാറേ കല്ലട വില്ലേജിൽ വലിയപാടം മുറിയിൽ കരിക്കതിൽ പുത്തൻവീട്ടിൽ സന്തോഷ് മകൻ നന്ദു എന്ന് വിളിക്കുന്ന നിതിൻ സന്തോഷിനെയാണ് ജയിലിൽ ആക്കിയത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ബി മനോജ്‌കുമാർ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു IPS മുഖാന്തിരം ബഹു കൊല്ലം ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ബഹു കൊല്ലം ജില്ലാ കളക്ടറായ ദേവീദാസ് IAS നടപടി സ്വീകരിച്ചത്. നിതിൻ സന്തോഷ് എക്സ്പ്ലോസീവ് ആക്ട്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ദേഹോപദ്രവം എല്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്

Advertisement