വലിയപാടം സ്വദേശിയെ കാപ്പാ പ്രകാരം നാട് കടത്തി

Advertisement

പടിഞ്ഞാറേ കല്ലട . വലിയപാടം വിപിൻ മന്ദിരത്തിൽ വിൻസെന്റ് മകൻ വിപിൻ വിൻസെന്റ് (26)നെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 15 , ഉപവകുപ്പ് പ്രകാരം നാടുകടത്തി .ആറു മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് DIG ആണ് ഉത്തരവ് ഇറക്കിയത്
ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ 03 കേസുകളിൽ പ്രതിയായി ഉൾപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണർത്തുന്നയാള്‍ എന്ന നിലക്കാണ് നടപടി.

04-12-2022 ല്‍ശൂരനാട് സ്വദേശിയായ ജിഷ്ണു മനോജും കൂട്ടുകാരൻ അനന്തകൃഷണനുമായി ആദിക്കാട്-വിളന്തറ റോഡെ ബൈക്കിൽ പോയി മരിയപുരം ഫിഷർമെൻ കോളനിക്ക് മുൻവശം എത്തിയ സമയം വിപിൻ വിൻസെന്റ കൂട്ടാളികളും ചേര്‍ന്ന് കമ്പിവടി കൊണ്ട് തലയ്ക്കു അടിച്ച പരുക്കേല്‍പ്പിച്ച കേസ്സിലും

മൈനാഗപ്പള്ളി കോവൂര്‍ സ്വദേശി പ്രവീണ്‍ എന്നയാളിന്റെ സുഹൃത്തായ അഖിലിനെ ഉപദ്രവിച്ചപ്പോൾ ആവലാതിക്കാരൻ ആശുപത്രിയിൽ കൊണ്ടു പോയതിലും പോലീസിൽ പരാതി കൊടുത്തതിലുമുള്ള വിരോധം നിമിത്തം 30.09.2024 തീയതി രാത്രി 8 മണി കഴിഞ്ഞ് സ്കോർപ്പിയോ കാറിലുമായി പത്തോളം പേർ ആവലാതികാരന്റെ വീട്ടിൽ കമ്പി വടിയും ,വാളും, കമ്പുകളുമായി വീടിനുള്ളിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ആവലാതികാരന്റെ അമ്മയെ ഭീക്ഷണിപ്പെടുത്തിയും, വീട്ടിലെ ജനൽ ചില്ലുകളും ചെടി ചെട്ടികളും പൊട്ടിച്ചും, തുടർന്ന് പരാതി സ്റ്റേഷനിലേക്ക് വന്ന ആവലാതിക്കാരനെ ഉപദ്രവിക്കാൻ വന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ആവലാതികാരന്റെ വീടിന്റെ ജനൽഗ്ലാസും ചെടിചെട്ടികളും പൊട്ടിക്കുകയും കേസ്സിലും .

22.01.2025, രാത്രി 07.30 മണിക്ക് പടിഞ്ഞാറേ കല്ലട സ്വദേശിനിയെയും കുടുംബത്തെയും ഉപദ്രവിക്കുകയും ആവലാതിക്കാരിയുടെ ഭർത്താവിന്റെ മൂന്ന് പവൻ മാല നഷ്ടപ്പെടുവാന്‍ ഇടയാക്കുകയും ചെയ്ത കേസിലും പ്രതിയാണ് . കൂടാതെ ഇയാള്‍ സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളും ആണ്
ശാസ്താംകോട്ട ഇന്‍സ്പെക്ടര്‍ SHO ആയ കെ ബി മനോജ്‌ കുമാര്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി KM സബ് മാത്യു IPS ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബഹു തിരുവനന്തപുരം റേഞ്ച് DIG അജിത ബീഗം IPS നു സമര്‍പ്പിക്കുകയും DIG ഉത്തരവ് പുറപ്പെടുവിക്കുകയും ആയിരുന്നു