ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഇ എം.എസ് ഗ്രന്ഥശാല ആൻറ് വായനശാല ഏർപ്പെടുത്തിയ പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും അധ്യാപകനുമായിരുന്ന പി.മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക അവാർഡ് ‘പഴകുളം കെ.വി.യു.പി.സ്കൂൾ അധ്യാപകൻ കെ.എസ്.ജയരാജിനും സാഹിത്യ പുരസ്കാരം പ്രൊഫ.ജയലക്ഷ്മിക്കും പ്രശസ്ത കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ സമ്മാനിച്ചു. പള്ളിശ്ശേരിക്കൽ ഇ എം എസ് ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് അജയകുമാർ അധ്യക്ഷനായിരുന്നു.പ്രഭാഷകനും എഴുത്തുകാരനുമായ പി.കെ.അനിൽകുമാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.പി.മാധവൻ പിള്ള അനുസ്മരണ പ്രഭാഷണം ജീവിതമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എൻ.ഓപ്പൺ യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ.എൻ.നൗഫൽ നിർവ്വഹിച്ചു. ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം പു.ക.സ.സംസ്ഥാന കമ്മിറ്റി അംഗം പി.എ.നൃപൻ ദാസ് സമ്മാനിച്ച ചടങ്ങിൽ വി.എൻ.സദാശിവൻപിള്ള, മാധ്യമ പ്രവർത്തകൻ ഹരികുറിശ്ശേരി, ഡോ. ബൈജു, ശാസ്താംകോട്ട അജയകുമാർ എന്നിവർ ആശംസകൾ പറഞ്ഞു.ഇ എം എസ് ഗ്രന്ഥശാലാ സെക്രട്ടറി ഇ.യാ സിം സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.