മാറാട് അനുസ്മരണം:
രാജ്യത്തെ ഇനിയും വിഭജിക്കുകയാണ് ഭീകരരുടെയും കലാപകാരികളുടെയും ലക്ഷ്യം’

Advertisement

കൊല്ലം.നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദികളുടെയും കലാപകാരികളുടെയും ലക്ഷ്യം രാജ്യത്തെ ഇനിയും വിഭജിക്കുകയെന്നതാണെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം പി എസ് ഗോപകുമാർ. മാറാട് കൂട്ടക്കൊലയുടെ ഇരുപത്തിരണ്ടാം വാർഷിക ദിനത്തിൽ ‘മാറാടിലെയും കാശ്മീരിലെയും നരഹത്യക്കെതിരെ ജനജാഗ്രത’ എന്ന പേരിൽ ഹിന്ദു ഐക്യവേദി കൊല്ലം ആനന്ദവല്ലീശ്വരത്ത് സംഘടിപ്പിച്ച ഭീകരവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതത്തിൻ്റെ പേരിലുള്ള ഭീകരതയെ ഒറ്റക്കെട്ടായി എതിർക്കണമെന്നും പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് രവികുമാർ അധ്യക്ഷനായിരുന്നു. മഹാനഗർ സംഘചാലക് ആർ. ഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് ഹരിഹര അയ്യർ, കണ്ടച്ചിറ മോഹൻ, വിവിധ സമുദായ സംഘടനാ നേതാക്കളായ ആർ എസ് ഉണ്ണിത്താൻ, ആർ ശേഖർ, ഓലയിൽ ബാബു, അഡ്വ. എസ് വേണുഗോപാൽ, ടി എസ് ഹരിശങ്കർ, കൗൺസിലർമാരായ ടി ജി ഗിരീഷ് കുമാർ, ബി ശൈലജ മുതലയവർ സംസാരിച്ചു.

Advertisement