ശാസ്താംകോട്ട: ഇന്ത്യയിലെ മുസ്ലിം ജനസംഖ്യാനുപാതികമായി ഹജ്ജിന്റെ ക്വാട്ട വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻഹജ്ജ് കമ്മിറ്റി ചെയർമാരുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞും മൗലവി ആവശ്യപ്പെട്ടു കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിൽ നിന്ന് ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയുടെ അത്ര പോലും മുസ്ലിം ജനസംഖ്യ ഇല്ലാത്ത രാജ്യങ്ങളിൽ ഇതിനേക്കാൾ ഉയർന്ന ഹജ്ജ് ക്വാട്ടയാണ് ഉള്ളത് ഇക്കാര്യം കേന്ദ്രസർക്കാർ സൗദി ഗവൺമെൻറ് മായി ചർച്ച ചെയ്യണമെന്നും ഹാജിമാർക്കുള്ള യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും വിമാനയാത്ര നിരക്ക് ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ടയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കടക്കൽ അബ്ദുൽ അസീസ് മൗലവി കൊടിക്കുന്നിൽ സുരേഷ് എംപി ,കോവൂർ കുഞ്ഞുമോൻ എംഎൽഎ, എന്നിവർ ആശംസകൾ അർപ്പിച്ചു ഹാജിമാർക്കുള്ള പഠന ക്ലാസിലെ പാങ്ങോട് കമറുദ്ദീൻ മൗലവി നേതൃത്വം നൽകി ഫള്ൽ ജിഫ്രീ തങ്ങൾ ,മാർക്ക് അബ്ദുൽസലാം, അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ്, കുളത്തൂപ്പുഴ സലിം, യൂസഫ് മോളൂട്ടി ,എറസാക്ക്, കണ്ണനല്ലൂർ നിസാമുദ്ദീൻ ,അർഷാദ് മന്നാനി, അബ്ദുൽ സലീം മൗലവി ഭരണിക്കാവ് , പട്ടാമ്പി മുഹമ്മദ് മൗലവി, കെ എം എ റഷീദ് മൗലവി , ഷാജഹാൻ പുലയൻ്റയ്യം,ഷാഹുൽ തെങ്ങുംതറ, എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു മുഹമ്മദ് ഖുറൈഷി സ്വാഗതവും കെ ഇ ഷാജഹാൻ നന്ദി രേഖപ്പെടുത്തി.