ശാസ്താംകോട്ട:കൊട്ടാരക്കര പ്രധാന പാതയിൽ തൊളിക്കലിലെ കൊടും വളവിൽ തകരാറിലായ നാഷണൽ പെർമിറ്റ് ലോറി ദിവസങ്ങൾ പിന്നിട്ടിട്ടും മാറ്റാൻ നടപടിയില്ല.തമിഴ്നാട്ടിൽ നിന്നും ലോഡുമായി എത്തിയ ലോറി വളവു തിരിഞ്ഞിഞ്ഞ് കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയാണ് തകരാറിലായത്.ഇതിനാൽ മേലേ തൊളിക്കൽ ജംഗ്ഷനിൽ നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് വേഗതയിൽ എത്തുന്ന വലിയ വാഹനങ്ങൾ റോഡിൻ്റെ പകുതിയോളം ഭാഗത്ത് കയറി കിടക്കുന്ന ലോറിക്ക് പിന്നിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വലതുഭാഗത്തേക്ക് വെട്ടിത്തിരിക്കുന്നതടക്കം അപകട ഭീഷണിയായി മാറിയിരിക്കയാണ്.പൈപ്പ് മുക്ക് ഭാഗത്തുനിന്നും വലിയ ഇറക്കം കൂടിയായതിനാൽ അപകടസാധ്യത തള്ളിക്കളയാനാവില്ല.മറ്റ് സിഗ്നലുകളും സ്ഥാപിച്ചിട്ടില്ല.രാത്രി കാലങ്ങളിൽ വലിയ അപകട ഭീഷണിയിലാണ് ഇവിടം.വാഹനം ഇവിടെ നിന്നും മാറ്റാൻ പോലീസും ഗതാഗത വകുപ്പും അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.