ശാസ്താംകോട്ട :സിപിഐ ശൂരനാട് മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാകദിനം ആചരിച്ചു.മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിലും പാർട്ടി അംഗങ്ങളുടെ ഭവനങ്ങളിലും പതാക ഉയർത്തി.സംഘാടക സമിതിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടന്ന പരിപാടി സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ ഉമ്മൻ്റയ്യത്ത് ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു.സംഘാടകസമിതി കൺവീനർ മനു പോരുവഴി സ്വാഗതം ആശംസിച്ചു.ജില്ലാ കൗൺസിൽ അംഗം കെ സി സുഭദ്രമ്മ,മണ്ഡലം അസി സെക്രട്ടറി എസ് അനിൽ,കെ ദിലീപ്,ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,കെ എസ് ബാലൻ, എന്നിവർ സംസാരിച്ചു. പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താം നടയിലും പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചു തെരുവ് ജംഗ്ഷനിലും പതാക ഉയർത്തി.