കേന്ദ്ര -സംസ്ഥാന സർക്കാരുകൾതൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണംപി.രാജേന്ദ്രപ്രസാദ്

Advertisement

ശാസ്താംകോട്ട: കേന്ദ്ര-സംസ്ഥാനസർക്കാരുകൾ തൊഴിലാളിദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾവിറ്റും പരമ്പരാഗത വ്യവസായ ശാലകൾഅടച്ച്പൂട്ടിയും കരാർനിയമനങ്ങൾ നടത്തിയുംസർക്കാരുകൾതൊഴിലാളികളെ ദ്രോഹിക്കുകയാണ്. തൊഴിലാളികളെ മറന്ന് കുത്തക മുതലാളിമാർക്കൊപ്പമാണ് സർക്കാരുകളെന്നും അദ്ദേഹംപറഞ്ഞു.
ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണ കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ100 കണക്കിന് തൊഴിലാളികൾ പങ്കെടുത്തമേയ്ദിനറാലി റീജീയണൽ പ്രസിഡന്റ് തടത്തിൽ സലീമിന് പതാകകൈമാറി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പി.രാജേന്ദ്രപ്രസാദ്.സമാപനസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാനനിർവ്വാഹ സമിതിഅംഗം വി.വേണുഗോപാലകുറുപ്പ്ഉദ്ഘാടനംചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ്പ്രസിഡന്റുംകോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായ വൈ. ഷാജഹാൻമേയ്ദിനസന്ദേശംനൽകി. റീജിയണൽ പ്രസിഡന്റ് തടത്തിൽ സലിംഅധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാനകമ്മിറ്റിഅംഗം തുണ്ടിൽനൗഷാദ്,കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, ടി.ആർ.ഗോപകുമാർ , ശാന്തകുമാരിയമ്മ,
വൈ. നജിം,ജയശ്രീരമണൻ, ജെ.സരോജാക്ഷൻ, ബിനു മംഗലത്ത്, വർഗ്ഗീസ് തരകൻ.ചന്ദ്രൻ കല്ലട,ടി.ആർ. ഹരിമോഹൻ , മംഗലത്ത് ഗോപാലകൃഷ്ണപിള്ള , വിനോദ് വില്ല്യത്ത്, കൊമ്പിപ്പള്ളിൽ സന്തോഷ്, സരസചന്ദ്രൻപിള്ള,ഷീജ ഭാസ്ക്കർ,ഷീലചേഞ്ചിറ കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
റാലിക്ക് മണ്ഡലം പ്രസിഡന്റ് മാരായ ചെല്ലപ്പൻ ഇരവി , സി.എസ്. രതീശൻ , സ്റ്റാലിൻആഞ്ഞിലിമൂട് , ലത്തീഫ് പെരുംകുളം, എൻ.ശിവാനന്ദൻ ,അഖിൽ നാഥ് ഐക്കര, അജേഷ്കൃഷ്ണ , അശോകൻ മൻറോ,
റീജീയണൽ ഭാരവാഹികളായ സന്തോഷ് പവിത്രം, രമേശൻപിള്ള, ഷൈലജ, സൂസൻ തോമസ്, സലിം ചക്കുവള്ളി തുടങ്ങിയവർ നേതൃത്വംനൽകി