ഭരണിക്കാവ്. പഹൽഗ്രാമിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി മെഴുകുതിരി കത്തിച്ച് സ്നേഹജ്വാല സംഘടിപ്പിച്ചു.
അതിൻ്റെ ഭാഗമായി ഭരണിക്കാവ് ജംഗ്ഷനിൽ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കാൻ വ്യാപാരി സമൂഹം പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് കെ.ജി. പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.ബഷീർകുട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ശശിധരൻ, വി. സുരേഷ് കുമാർ, സെക്രട്ടറിമാരായ എ.നജീർ, മുഹമ്മദ് ഹാഷിം, എൽ.കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു.






































