മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് കാർഷിക കർമസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇടവിള കൃഷിയുടെ നടീൽ ഉൽഘാടനം മൈനാഗപ്പള്ളി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജിമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ജലജ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം പി എം സെയ്ദ്, ശാസ്താംകോട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദ ബീവി, കൃഷി ഓഫീസർ അശ്വതി, കർമസേന സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു. മൈനാഗപ്പള്ളി മൂന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 1 ഏക്കർ ഭൂമിയാണ് കൃഷിയോഗ്യമാകുന്നത്.