ബസവ ജയന്തി ആഘോഷവും പൊതുസമ്മേളനവും നാളെ

Advertisement

ശാസ്താംകോട്ട:ബസവേശ്വര സാംസ്ക്കാരിക നിലയവും ആൾ ഇന്ത്യാ വീരശൈവ സഭയും ചേർന്ന് പനപ്പെട്ടിയിൽ പ്രവർത്തിക്കുന്ന കേരള സാംസ്കാരിക വകുപ്പ് അംഗീകൃത ബസവേശ്വര സാംസാക്കാരിക നിലയത്തിൽ വച്ച് ബുധനാഴ്ച രാവിലെ 9ന് മഹാത്മാ ബവവേശ്വരൻ്റെ 893-ാമത് ജയന്തി ആഘോഷവും പൊതുസമ്മേളനവും നടക്കും.

കൊടിക്കുന്നിൽ സുരേഷ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് ചെയർമാൻ സുജിന്ത് അധ്യക്ഷത വഹിക്കും.എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ,സി.ആർ മഹേഷ്, പി.സി വിഷ്ണുനാഥ്,മുൻ എം.പി മാരായ കെ.സോമപ്രസാദ്,അഡ്വ.ആരിഫ്,ആൾ ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ബിനു കെ.ശങ്കർ എന്നിവർ വിവിധ സാംസ്കാരിക നായകരുടെ സ്മൃതി മണ്ഡപത്തിന് ശിലാസ്ഥാപന കർമ്മം നിർവഹിക്കും.ചടങ്ങിൽ കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ പുടവ നൽകി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ആദരിക്കും. വിശിഷ്ട പോലീസ് സേവനത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയെ ബസവമിത്ര പുരസ്കാരം നൽകി ആദരിക്കും.ട്രസ്റ്റ് ഫൗണ്ടർമാരെയും ട്രസ്റ്റികളെയും സമൂഹത്തിലെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രതിഭകളെയും തൊഴിലാളികളെയും വിവിധ പുരസ്ക്കാക്കാരങ്ങൾ നൽകി ആദരിക്കുമെന്ന് ഭാരവാഹികളായ സുജിന്ത് ആർ,രഞ്ജൻ.കെ,ശശി.കെ, കൃഷ്‌ണ രാജ്.ആർ പിള്ള എന്നിവർ അറിയിച്ചു.