ശാസ്താംകോട്ട: കാർഷിക വിളകൾ വ്യാപകമായി വന്യമൃഗങ്ങൾ നശിപ്പിക്കുന്നതു വഴി കർഷകർ ദുരിതത്തിലാണെന്നും നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ഐക്യ കർഷക സംഘം കുന്നത്തൂർ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.പണയം വച്ചും, വായ്പ്പയെടുത്തും കൃഷിയിറക്കുന്ന കർഷകനെ സഹായിക്കുവാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രേഹ നടപടികൾ കുത്തക മുതലാളിമാരെ സംരക്ഷിക്കുവാനാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കൊല്ലം ജില്ലാ സെക്രട്ടറി
ആർ.അജിത്ത്കുമാർ പറഞ്ഞു.എൻ.വിജയൻ പിള്ള അധ്യക്ഷത വഹിച്ചു.ഇടവനശേരി സുരേന്ദ്രൻ,കെ.ജി വിജയദേവൻ പിള്ള,തുണ്ടിൽ നിസാർ, ഉല്ലാസ് കോവൂർ,എസ്.ബഷീർ,പി.വിജയചന്ദ്രൻ നായർ,ജി.റാഫേൽ,സദാശിവൻ,മുൻഷീർ ബഷീർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു.ഭാരവാഹികൾ:ഷാജി വെള്ളപ്പള്ളി (പ്രസിഡന്റ്),ജി.റാഫേൽ(സെക്രട്ടറി),
ഷൈജൻ സത്യചിത്ര (ട്രഷറർ).