മയ്യത്തുംകര. പോരുവഴിമയ്യത്തും കര, അംഗൻവാഡി യിൽനിന്നും 42വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന മോനമ്മരാജൻടീച്ചറിന് അംഗൻവാഡി വികസനസമിതിയുടെയും, നാട്ടുകാരുടെയും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി ഉത്ഘാടനം ചെയ്തു. അർത്തിയിൽ അൻസാരി അധ്യക്ഷധവഹിച്ചു. ചക്കുവള്ളിനസീർ ഉപഹാരംസമർപ്പിച്ചു. നിത്യസി നാഥ്, സജീന, മിനി, പ്രളിതദേവി, നൗഫൽവാഴയ്യത്,നസീമാ ബീവി,സനുജ നസീർ, സുലേഖ,ശാലിനി, റസീന എന്നിവർ സംസാരിച്ചു.