കരിന്തോട്ടുവാ : മലങ്കര കത്തോലിക്കാ സഭ പുതുതായി നിർമ്മിച്ചിരിക്കുന്ന കരിന്തോട്ടുവ സെന്റ്. മേരീസ് ദേവാലയ മൂറോൻ കൂദാശകർമ്മം നിത്യതയിലേക്ക് ലയിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുസ്മരണാർത്ഥം നടത്തി. മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെയും പുത്തൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ.ഗീവർഗ്ഗീസ് മാർ മക്കാറിയോസ് തിരുമേനിയുടെയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ. ഡോ.മാത്യൂസ് മാർ പോളി കാർപ്പസ് തിരുമേനിയുടെയും മാർത്തോമ സഭ അടൂർ ഭദ്രാസനം എപ്പിസ്കോപ് മാത്യൂസ് മാർ സെറാഫിo തിരുമേനിയുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൂദാശ.
കാലം ചെയ്ത ബെനഡിക്ട് മാർ ഗ്രിഗോറിയസ് തിരുമേനി 1962 ൽ സ്ഥാപിച്ച ഈ ദേവാലയത്തിന്റെ അംഗീകാരം നൽകിയത് പോൾ ആറാമൻ മാർപ്പാപ്പയായിരുന്നു, ആറു പതിറ്റാണ്ടിനിപ്പുറം ഏപ്രിൽ 21 ന് കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും നിറഞ്ഞുനിൽക്കുന്ന പുണ്യ മുഹൂർത്തത്തിൽ കരിന്തോട്ടുവ സെന്റ് മേരീസ് ദേവാലയം മൂറോൻ കൂദാശ ചെയ്തു ദേശത്തിനായി സമർപ്പിച്ചു. ബഹു. എം. പി. കൊടിക്കുന്നിൽ സുരേഷ്, എം എൽ എ. കോവൂർ കുഞ്ഞുമോൻ, മത മേലധ്യക്ഷൻമാർ, വിവിധ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു.