കുന്നത്തൂർ പനന്തോപ്പിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു

Advertisement

കുന്നത്തൂർ:കുന്നത്തൂർ പനന്തോപ്പിൽ ബൈക്കിൽ എത്തിയ സംഘം വയോധികയുടെ കഴുത്തിൽ കിടന്ന മാല കവർന്നു.കുന്നത്തൂർ പടിഞ്ഞാറ്
പനന്തോപ്പ് അംബികാലയത്തിൽ  കോമളവല്ലിയുടെ (80) 28 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയാണ് കവർന്നത്.മോഷണത്തിനിടെ കഴുത്തിന് സാരമായി പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.പനന്തോപ്പ് ഗുരു മന്ദിരത്തിൽ ഭാഗവതപാരായണത്തിന് പോകുകയായിരുന്ന കോമളവല്ലിയുടെ പിന്നിലൂടെ ബൈക്കിൽ എത്തിയ ഹെൽമറ്റ്ധാരികളായ മോഷ്ടാക്കളാണ് മാല പറിച്ചു കടന്നു കളഞ്ഞത്.

Advertisement