എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയിൽ കരയോഗ നേതൃയോഗവും പ്രവർത്തന പരിശീലനവും

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 7 പഞ്ചായത്തുകളിൽപ്പെട്ട 125 കരയോഗങ്ങളിൽ നിന്നായി പ്രസിഡന്റ്,സെക്രട്ടറി,ഖജാൻജി,
യൂണിയൻ പ്രതിനിധികൾ, എൻഎസ്എസ് ഇലക്ട്രൽ റോൾ മെമ്പർ,വനിതാ സമാജം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കരയോഗ നേതൃയോഗവും കരയോഗ പ്രവർത്തന പരിശീലനവും ശാസ്താംകോട്ട ജെമിനി ആഡിറ്റോറിയത്തിൽ വച്ച് 27ന്
രാവിലെ 9 30 മുതൽ ഉച്ചവരെ സംഘടിപ്പിക്കുന്നു.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതം പറയും.കരയോഗ നേതൃയോഗവും കരയോഗ പ്രവർത്തന പരിശീലന വിശദീകരണവും നായർ സർവീസ് സൊസൈറ്റി സംഘടനാ ശാഖ മാനേജർ ബി.ഗോപാലകൃഷ്ണൻ നായർ നിർവഹിക്കും.താലൂക്ക് യൂണിയൻ ഭരണസമിതി,താലൂക്ക് യൂണിയൻ പഞ്ചായത്ത് സമിതി,യൂണിയൻ ഇലക്ട്രൽ റോൾ നമ്പർ,വനിതാ യൂണിയൻ അംഗങ്ങൾ,എംഎസ്‌എസ്എസ് മേഖല കോർഡിനേറ്റേഴ്സ് എന്നിവരും പങ്കെടുക്കുന്നതാണ്.