പടിഞ്ഞാറെകല്ലടയിൽ ദേശീയ പഞ്ചായത്ത്‌ ദിനാചരണം

36
Advertisement

പടിഞ്ഞാറെകല്ലട. പഞ്ചായത്തിൽ ദേശീയ പഞ്ചായത്ത്‌ ദിനാചരണം
ദേശീയ പഞ്ചായത്ത്‌ ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെകല്ലടയിൽ പ്രത്യേകഗ്രാമസഭ ചേർന്നു. തൊഴിലുറപ്പ് തൊഴിലാളികൾ, ആശപ്രവർത്തകർ, ഹരിതകർമ്മ സേന, അംഗൻവാടി പ്രവർത്തകർ, രാഷ്ട്രിയ സാമൂഹ്യ പ്രവർത്തകർ തുടങ്ങി ഒട്ടേറെപേർ പ്രത്യേക ഗ്രാമസഭയിൽ പങ്കെടുത്തു. ജലാസംരക്ഷണ പ്രവർത്തനങ്ങൾ, മാലിന്യമുക്ത പ്രവർത്തനങ്ങൾ എന്നിവയെകുറിച്ചുള്ള ക്ലാസ്സുകളും ജലപ്രതിജ്ഞയും നടത്തി.


ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണൻ ഗ്രാമസഭ ഉത്ഘാടനം ചെയ്‌തു
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ,, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീലകുമാരി, പഞ്ചായത്ത്‌ അസി. സെക്രട്ടറി നിസാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുഹമ്മദ്കുഞ്ഞ്, ഹർഷകുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് ദേശകൊല്ല -കടപ്പാക്കുഴി തോട് ശുചികരണവും കയർഭുവസ്ത്രം വിരിക്കലും ഇതിന്റെ ഭാഗമായി നടന്നു.
Advertisement