മാനാമ്പുഴ .തൃക്കണ്ണാപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി അനുമോദന സമ്മേളനവും അകാലത്തിൽ പൊലിഞ്ഞു പോയ അനിൽകുമാറിന്റെ സ്മരണാർത്ഥം പനത്തോപ്പ് പൗരസമിതി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ നിർവഹിച്ചു. സംസ്ഥാന സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണ കമ്മിറ്റിയിലെ അംഗമായിട്ടുള്ള കെ.ഒ ദീപക് കുമാറിനും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്സി ഫിസിക്സ് നാനോ സയൻസിൽ രണ്ടാം റാങ്ക് നേടിയ ഗീതു ജി എസ് നും തൃക്കണ്ണാപുരം ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയുടെയും അനിൽകുമാർ സ്മരണാർത്ഥം പൗരസമിതി ഏർപ്പെടുത്തിയ ആദരവും നൽകി.ചടങ്ങിൽ റിട്ടയേഡ് അധ്യാപകനായ വി എൻ ഭട്ടതിരി മുഖ്യപ്രഭാഷണവും നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അതുല്യ രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്ര ഭരണസമിതി ഖജാൻജി ബി രാധാകൃഷ്ണൻ സ്വാഗതവും, പണംതോപ്പ് പൗരസമിതി ഭാരവാഹി അശ്വവാനന്ദ് അനിൽകുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്തംഗം ഡാനിയൽ തരകൻ, എസ് മുകുന്ദൻ പിള്ള, പി കെ ധർമ്മരാജൻ പിള്ള, ഡി മുരളീധരൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ജി. സന്തോഷ് കുമാർ നന്ദിയും അറിയിച്ചു.