ശൂരനാട് വടക്ക് നടുവിലേമുറി എസ്എൻഡിപി ശാഖയിൽ പ്രതിഷ്ഠാ വാർഷികവും ഗുരുപൂജ മഹോത്സവവും സമാപിച്ചു

Advertisement

ശൂരനാട്:എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയനിൽ ഉൾപ്പെട്ട ശൂരനാട് വടക്ക് നടുവിലേമുറി 2410-ാം നമ്പർ എസ്എൻഡിപി ശാഖാ ശ്രീനാരായണ ക്ഷേത്രത്തിൽ വാർഷികവും ഗുരുപൂജ മഹോത്സവവും സമാപിച്ചു.ബ്രഹ്മശ്രീ സുജിത്ത് തന്ത്രി,ക്ഷേത്രം മേൽശാന്തി സച്ചി തിരുമേനി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.അഷ്ടദ്രവ്യ മഹാഗണപതിഹോമം,കലശപൂജ,
മഹാഗുരുപൂജ,മൃത്യുജ്ഞയേഹോമം,
ഗുരുപുഷ്പാജ്ഞലി,സമൂഹസദ്യ,
താലപ്പൊലി ഘോഷയാത്ര,അനുഗ്രഹ പ്രഭാഷണം,കുടുംബസംഗമം എന്നിവ നടന്നു.പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സദസ് കുന്നത്തൂർ യൂണിയൻ പ്രസിഡൻ്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് ജി.ബാഹുലേയൻ അധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണവും മെറിറ്റ് അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി റാം മനോജ് നിർവഹിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ബേബികുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി രാജീവ്.ആർ,ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി പി.പ്രകാശ്,ശ്രീനാരായണ എംപ്ലോയിസ് ഫോറം യൂണിയൻ സെക്രട്ടറി ലീന.എൽ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി രാജേഷ്.ആർ സ്വാഗതവും വൈസ് പ്രസിഡൻ്റ് പുഷ്പ.പി നന്ദിയും പറഞ്ഞു.തുടർന്ന് തിരുവാതിര,കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ നടന്നു.