ശാസ്താംകോട്ട:എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആഹ്വാനം അനുസരിച്ച് കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 125 കരയോഗങ്ങളിലും 12നു ലഹരി വിരുദ്ധ പ്രചാരണദിനമായി ആചരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു,യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ എന്നിവർ അറിയിച്ചു. വൈകിട്ട് 3ന് കരയോഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ക്ലാസുകൾ,സെമിനാറുകൾ,ജാഗ്രതാ സദസ്സുകൾ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും.