വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുന്നത്തൂർ യൂണിയനിൽ പന്തം കൊളുത്തി പ്രകടനം

Advertisement

ശാസ്താംകോട്ട:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുന്നത്തൂർ  യൂണിയന്റെ നേതൃത്വത്തിൽ ഭരണിക്കാവിൽ  പന്തം കൊളുത്തി പ്രകടനം നടത്തി.ഭരണിക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന്    ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പ്രൈവറ്റ് ബസ് സ്റ്റാൻഡിന്  സമീപം സമാപിച്ചു.തുട‌ർന്ന് നടന്ന യോഗം യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി റാം  മനോജ്,യാേഗം ഡയറക്ടർ ബോർഡ് മെമ്പർ ബേബി കുമാർ  ,കൗൺസിലർമാരായ നെടിയവിള സജീവൻ,പ്രേം ഷാജി,അഡ്വ.സുധാകരൻ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുഗതൻ,രഞ്ജിത്ത്,ശാഖാ യോഗം ഭാരവാഹികൾ,വനിതാ സംഘം,യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement