പ്രഭാത സവാരിക്കിടെ റിട്ട.റെയിൽവേ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

Advertisement

കുന്നത്തൂർ:പ്രഭാത സവാരിക്കിടെ റിട്ട.റെയിൽവേ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.കുന്നത്തൂർ കിഴക്ക് ഗുരുമന്ദിരം ജങ്ഷൻ നിരണത്തു വടക്കതിൽ  എൻ.ചന്ദ്രശേഖരൻ പിള്ള (72) ആണ് മരിച്ചത്.ഇന്ന് രാവിലെ 7 ഓടെ വീടിനു സമീപമുള്ള റോഡിലാണ് കുഴഞ്ഞു വീണത്.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹംബുധനാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.ശാസ്താംകോട്ട പോലീസ് അസ്വാഭാവിക മരണത്തിനു കേസ്സെടുത്തു.ഭാര്യ: ഓമന അമ്മ.മക്കൾ:ദിവ്യ സി.ഒ (ടീച്ചർ, ജി.യു.പി.എസ് ചവറ സൗത്ത്),ധന്യ സി.ഒ (ടീച്ചർ,ജി.എൽ.പി.എസ് കരിമ്പിൻപുഴ, കുന്നത്തൂർ),ദീഷ്മ സി.ഒ.മരുമക്കൾ:ദിനിൽ കുമാർ (കെഎസ്ആർടിഎസ് ),രാകേഷ് പിള്ള (ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെന്റ്),ഹരി ജി.എസ് (മാനേജർ സ്നൈഡർ)
സഞ്ചയനം:തിങ്കൾ രാവിലെ 8 ന്.