9 വയസ്സുകാരി
ഗൗരിക്കുട്ടിയുടെ” ഗൗരിത്തം “
പ്രകാശനം ചെയ്തു

Advertisement

ശൂരനാട് നടുവിൽ. എൽ പി എസിലെ
നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരിക്കുട്ടിയെന്ന  ഭവികാ ലക്ഷ്മിയുടെ അനുഭവകുറിപ്പുകൾ പ്രമേയമാക്കിയ ‘ഗൗരിത്തം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.പുസ്തകത്തിലെ
ചിത്രീകരണം നിർവഹിച്ചതും ഗ്രന്ഥ കാരിയാണ്. കോന്നി വീനസ് ബുക്ക് ഡിപ്പോയാണ് പ്രസാധകർ. വിദ്യാഭ്യാസ വിചക്ഷണനും സാഹിത്യ നിരൂപകനുമായ ഡോ. ജിതേഷ്ജി അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ പുസ്തക പ്രകാശനം നടത്തി. ശിശുക്ഷേമ സമിതി കൊല്ലം ജില്ലാസെക്രട്ടറി അഡ്വ. ഷൈൻദേവ് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഗൗരിക്കുട്ടി തനിക്ക് അക്ഷരം പകർന്ന് നൽകിയ ചന്ദ്രിക ടീച്ചറിനെയും ക്ലാസ് ടീച്ചറായ ബി. ബിനു മാഷിനെയും ദക്ഷിണ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. ചടങ്ങിൽ വെച്ച് എൻ. എൽ. സി നാഷണൽ ട്രസ്റ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പുനലൂർ സോമരാജനെ സാഹിത്യകാരൻ കെ. വി. രാമാനുജൻ തമ്പി പൊന്നാട അണിയിച്ച്‌ ആദരിച്ചു. സാഹിത്യ നിരൂപകനായ പി. കെ അനിൽകുമാർ പുസ്തക പരിചയം നടത്തി. എസ് ഐ ഈ ടി ഡയറക്ടർ ബി. അബുരാജ് മുഖ്യ പ്രഭാഷണം നടത്തി. പി ബി സത്യദേവൻ, എം സമദ്, ശൂരനാട് സജീവ്, അനുതാജ്, അഡ്വ സിദ്ധാർത്ഥൻ, ബി സാബു, സി മോഹനൻ,ബിന്ദു രാജേഷ്, പ്രൊഫ. കേശവചന്ദ്രൻ,ലാലു ശൂരനാട് തുടങ്ങിയവർ സംസാരിച്ചു.ഗൗരിക്കുട്ടി മറുപടി പ്രസംഗം നടത്തി.

Advertisement