കുന്നത്തൂർ:നാലു മാസത്തെ ശമ്പള കുടിശ്ശിക നൽകുക,എൻ.എം.എം.എസ് ഫോട്ടൊയെടുക്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് (ഐഎൻടിയുസി) കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ പഞ്ചായത്താഫീസിന് മുന്നിൽ ധർണാ സമരം നടത്തി.ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന പ്രസിസന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചെല്ലപ്പൻ ഇരവി അദ്ധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വൈ.ഷാജഹാൻ,ജില്ലാ സെക്രട്ടറി വൈ.നജിം,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,തടത്തിൽ സലിം,കുന്നത്തൂർ പ്രസാദ്,സിനി വിപിൻ,സന്തോഷ്പവിത്രം,ശശിധരൻ ഏഴാംമൈൽ,ടി.എ സുരേഷ്കുമാർ,ഷീജ രാധാകൃഷ്ണൻ,തങ്കച്ചി സദാനന്ദൻ,പി.ആർ ഹരിമോഹൻ, മംഗലത്ത് ഗോപാലകൃഷ്ണപിള്ള,പെരുംകുളം ലത്തീഫ്,റെജി കുര്യൻ,രാജൻ നാട്ടിശ്ശേരി,ചക്കുവള്ളി സലിം,സഹദേവൻ. കോട്ടവിള,സുരീന്ദ്രൻ,സി.എസ് രതീശൻ,നൂർജഹാൻ,ഇബ്രാഹിം,അനന്ദു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.