ശാസ്താംകോട്ട. കാളകെട്ടിന്‍റെ ആവേശം വെളിവാക്കി മുതുപിലാക്കാട് ഉല്‍സവം. ഇത്തവണയും ജനക്കൂട്ടത്തെ വിസ്മയിപ്പിച്ച് കെട്ടുകാളയും ഉല്‍സവക്കാഴ്ചയായി. കാര്‍ഷിക മേഖലയുടെ ആവേശത്തിന് തെളിവാണ് കാളകെട്ടുല്‍സവം. കൈത്തട്ടില്‍ എടുത്തുയര്‍ത്തുന്ന കാളകളാണ് ഇവിടെ പതിവെങ്കിലും കഴിഞ്ഞ ചില വര്‍ഷങ്ങളായി പടുകൂറ്റന്‍കാളകള്‍ നിര്‍മ്മിച്ച് എത്തിക്കുന്നുണ്ട്. പ്രദേശത്ത്െ യുവജനങ്ങളാണ് ഇത് വലിയ ആവേശത്തോടെ എത്തിക്കുന്നത്. പതിവ് രീതിക്ക് പകരം വൈദ്യുത ലൈനുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് കാളയുടെ യാത്ര. രാത്രി കലാപരിപാടികള്‍ ആചാരാനുഷ്ടാനങ്ങള്‍ എന്നിവയോടെ യാണ് ഉല്‍സവം സമാപിക്കുന്നത്.
