സഹകരണ ബാങ്ക് പ്രസിഡന്റിന് സിപിഎം നേതാവിന്റെ മർദ്ദനം

85
Advertisement

അഞ്ചൽ .സഹകരണ ബാങ്ക് പ്രസിഡന്റിന് സിപിഎം നേതാവിന്റെ മർദ്ദനം. ഇടമുളക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആയൂർ ബിജുവിനെയാണ്
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ വർഗീസിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ ബാങ്കിന്റെ മുന്നിൽ വച്ചാണ് ആയുർ ബിജുവിനെ
സിപിഎംആയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ വർഗീസിന്റെ നേതൃത്വത്തിലെത്തിയ സംഘം മർദ്ദിച്ചത്.
ബാങ്കിൽ മുൻപ് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ റിക്കവറിയിലുള്ള വസ്തുവിലെ മരങ്ങൾ മുറിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മരങ്ങൾ മുറിച്ചു കൊണ്ടു പോകുന്നത് സി പി എം തടഞ്ഞ് കൊടി കെട്ടി. എന്നാൽ കൊടി ആരോ അഴിച്ചു മാറ്റി.
ഇത് ആയുർ ബിജുവിനെ നേതൃത്വത്തിൽ ആണെന്നാരോപിച്ചായിരുന്നു മർദ്ദനം.

ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. എന്നാൽ ബിജുവിനെ മർദ്ദിച്ചു എന്നുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് അമൽ വർഗ്ഗീസ്

എൽഡിഎഫിന്റെ തന്നെ ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതി അംഗമാണ് മർദ്ദനമേറ്റ ആയുർ ബിജു. സംഭവത്തിൽ ആയുർ ബിജു അഞ്ചൽ പോലീസിൽ പരാതി നൽകി

Advertisement