ശാസ്താംകോട്ട ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവം ചൊവ്വാഴ്ച നടക്കും

74
Advertisement

ശാസ്താംകോട്ട : ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവo ചൊവ്വാഴ്ച നടക്കും. രാവിലെ 9ന് കലശപൂജയും കലശാഭിഷേകവും കളഭാഭിഷേകവും ക്ഷേത്രം തന്ത്രി രമേശ് കുമാർ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും, 10 മുതൽ അന്നദാനം, ഉച്ചയ്ക്ക് 12 30ന് പുള്ളുവൻ പാട്ട് , വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച, അഞ്ചിന് നാദസ്വരക്കച്ചേരി, ഏഴിന് പുറത്തെഴുന്നള്ളിപ്പും കെട്ടുകാഴ്ച കാണലും, രാത്രി എട്ടിന് ഗാനമേള.

ഗതാഗത ക്രമീകരണം

ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി കെട്ടുകാഴ്ച നടക്കുന്നതിനാൽ വൈകിട്ട് 5 മുതൽ പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ശാസ്താംകോട്ട ഭാഗത്ത് നിന്നും ഭരണിക്കാവിലോട്ട് ഒരു വശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തി വിടും. ഭരണിക്കാവിൽ നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പഞ്ചായത്ത് ബസ് സ്റ്റാൻ്റ് വഴി കുമരൻ ചിറ റോഡിലെത്തി നാലുമുക്ക്, ആഞ്ഞിലിമൂട് വഴി പോകണം. കെട്ടുകാഴ്ചകൾ ജംങ്ഷനിൽ എത്തുന്നതോടെ കടപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഊക്കൻ മുക്ക് – മണക്കാട്ട് മുക്ക് വഴി പോകണം.

Advertisement