സ്വകാര്യ ബസ്സിൽ കയറാൻ റോഡ് മുറിച്ചു കടന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി;വീട്ടമ്മയ്ക്കും സ്കൂട്ടർ യാത്രികർക്കും പരിക്ക്

Advertisement

കുന്നത്തൂർ. സ്വകാര്യ ബസ്സിൽ കയറാൻ റോഡ് മുറിച്ചു കടന്ന വീട്ടമ്മയ്ക്ക് സ്കൂട്ടർ ഇടിച്ചു പരിക്കേറ്റു.അപകടത്തിൽ സ്കൂട്ടർ യാത്രികരായ മൂന്ന് യുവാക്കൾക്കും പരിക്ക്.ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷനിൽ ഇന്ന് രാവിലെ ഒൻപതിനായിരുന്നു അപകടം.ചവറയിലേക്ക് പോകുന്ന ബസ്സ് ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ കയറ്റുമ്പോൾ പുത്തനമ്പലം റോഡിൽ നിന്നും വരികയായിരുന്ന കുന്നത്തൂർ കിഴക്ക് സ്വദേശിനി രമ ബസ്സിൽ കയറാൻ വേണ്ടി റോഡ് മുറിച്ച് കടക്കുകയായിരുന്നു.ഈ സമയം ഭരണിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ച സ്കൂട്ടർ വീട്ടമ്മയെ ഇടിച്ച് മറിയുകയായിരുന്നു.

Advertisement