ചാത്തന്നൂർ . 56 വയസ്സുള്ള യശോധരനാണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്.
കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
29/03/2025-ൽ ഉച്ചയ്ക്ക് ഏകദേശം പതിനൊന്നര മണിയോടെയാണ് സംഭവം. മരംമുറിപ്പ്, തെങ്ങിൽ മരുന്ന് തളിക്കുന്ന ജോലിക്കാരനാണ് പ്രതി .മദ്യലഹരിയിലായിരുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിൽമറ്റാരുമില്ലയെന്ന് മനസ്സിലാക്കി വീടിന്റെ പിൻവാതിൽ തള്ളി തുറന്ന് വീട്ടുജോലികൾ ചെയ്തു കൊണ്ടിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും തറയിൽ തള്ളിയിട്ടു പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി നിലവിളിച്ച് ബഹളമുണ്ടാക്കുകയും
പ്രതിയെ തള്ളി മാറ്റി രക്ഷപ്പെട്ടതിനു ശേഷം ഫോൺ വിളിച്ച് സഹോദരനെ വിവരമറിയിക്കുകയും ചെയ്തു. സഹോദരനും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടിതടഞ്ഞുവയ്ച്ചു ചാത്തന്നൂർ പോലീസിനെവിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു





































