കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

547
Advertisement

കായംകുളം: കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊല്ലം കുന്നത്തൂര്‍ സ്വദേശി ആകാശ് (23), കൊല്ലം ഇടയ്ക്കാട് സ്വദേശി റീഗല്‍ രാജ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പോലിസും ചേര്‍ന്ന് പിടികൂടിയത്.

21 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നത്.

ബെംഗളൂരില്‍ നിന്നും മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കായംകുളം കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Advertisement