ബൈക്ക് അപകടം,യുവാവ് ഉറങ്ങി മതിലില്‍ ചെന്നിടിച്ചതായി സംശയം, അപകട ദൃശ്യം

Advertisement

ബഹ്റൈനിൽ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ആഴ്‌ച നാട്ടിലെത്തി, ഉല്‍സവത്തിന് സുഹൃത്തുമൊത്തുപോയി മടങ്ങുമ്പോഴാണ് അപകടം

ശാസ്താംകോട്ട. രാത്രി ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചത് ഉറങ്ങിപ്പോയതിനാലെന്ന് സംശയം. കൊറ്റംകുള ങ്ങര ചമയ വിളക്കെടുപ്പ് ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവാസിയായ മൈനാ ഗപ്പള്ളി ഇടവനശേരി കൃതാലയ ത്തിൽ സുഭാഷ്- സുചിത്ര ദമ്പ തികളുടെ മകൻ സന്ദേശ് കെ. സുഭാഷ് (അച്ചു-25) ആണ് മരിച്ചത്

തഴവ അരമത്തമഠത്തുള്ള സു ഹൃത്തിനെ വീട്ടിലാക്കി മടങ്ങുന്ന തിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോ ടെ പുതിയകാ വ്- ചക്കുവള്ളി റോഡിൽ തൊ ടിയൂർ സൈക്കിൾ മു ക്കിലാണ് അപ കടം. ഈ സമയം മറ്റുവാഹനങ്ങള്‍ ഒന്നു വന്നിട്ടില്ലെന്നും നേരിട്ട് മതിലിലേക്ക് ചെന്നിടിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗുരുതര മായി പരുക്കേറ്റ സന്ദേശിനെ നാട്ടുകാർ ചേർന്നു കരുനാഗപ്പ ള്ളി താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപ ത്രിയിലും എത്തിച്ച ശേഷം തിരു വനന്തപുരം മെഡിക്കൽ കോളജ് – ആശുപത്രിയിലേക്ക് കൊണ്ടു – പോകുന്നതിനിടെ മരിച്ചു. – ബഹ്റൈനിൽ ജോലി ചെയ്യുന്ന – സന്ദേശ് കഴിഞ്ഞ ആഴ്ചയാണ് – നാട്ടിലെത്തിയത്. സംസ്കാരം – നടത്തി. സഹോദരി സാന്ദ്ര

Advertisement