ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ വൈദ്യുതി പ്രതിസന്ധിമൂലം ഡയാലിസിസ് രോഗികള്‍ വരെ വലയുന്നു

Advertisement

ശാസ്താംകോട്ട. താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി വിതരണം താളപ്പിഴയില്‍, വലഞ്ഞ് ഡയാലിസിസിന് എത്തുന്നവരടക്കമുള്ള രോഗികള്‍. പഴയ താലൂക്ക് ആശുപത്രിയല്ല. നിത്യവും 17 ഡയാലിസിസും സര്‍ജറികളുമടക്കം നടക്കുന്ന ആയിരങ്ങള്‍ ആശ്രയത്തിനെത്തുന്ന താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി പ്രതിസന്ധി വലിയ തലവേദനയാണ് കഴിഞ്ഞ കുറേ നാളുകളായി ഉണ്ടാക്കുന്നത്. വൈദ്യുതി പൂര്‍ണമായി നിലച്ചാല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാം. വൈദ്യുതി വോള്‍ട്ടേജ് ക്ഷാമം യന്ത്രങ്ങളെ തകരാറിലാക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് താലൂക്ക് ആശുപത്രിക്കായി പ്രത്യേകം ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ച് കിട്ടിയത്. എന്നാല്‍ വോള്‍ട്ടേജ് ക്ഷാമം ഇന്നും തലവേദനതന്നെ. കഴിഞ്ഞദിവസം ഡയാലിസിസ് അടക്കം വൈകിയത് പ്രശ്നമായി. രോഗികളുടെ പ്രശ്നം ജനപ്രതിനിധികള്‍ അന്വേഷിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Advertisement