കൊല്ലം കളക്ട്രേറ്റിലും ബോoബ് ഭീഷണി. പോലീസ് പരിശോധന ആരംഭിച്ചു
ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്
രാവിലെ എത്തിയ ഇ മെയിൽ സന്ദേശം ജീവനക്കാർ കണ്ടത് രാത്രി. ഉടന്‍തന്നെ പൊലീസിനെ അറിയിച്ച് പരിശോധന തുടങ്ങി. രാവിലെ വന്ന ബോംബ് ഭീഷണി തിരുവനന്തപുരത്തും പത്തനംതിട്ടയിലും വലിയ ആസങ്കയാവുകയും രണ്ടിടത്തും പരിശോധനനടക്കുകയും ചെയ്തു. ഒരിക്കല്‍ ബോംബ് സ്ഫോടനം നടന്ന കൊല്ലം കലക്ട്രേറ്റ് വളപ്പില്‍ ഇത്തരംഒരു ഭീഷണി നിസാരമല്ല.എന്നാല്‍ വിവരമറിയാന്‍ താമസിച്ചത് വലിയ അവമതിപ്പായി. 2016 ജൂലൈയിലാണ് കൊല്ലം കലക്ട്രേറ്റ് വളപ്പില്‍ സ്ഫോടനമുണ്ടായത്. നിരോധിത ഭീകര സംഘടനയായ അല്‍ ഉമ്മയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.