ശാസ്താംകോട്ട: ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവം ആറാട്ടോടെ ഇന്ന് സമാപിക്കും.രാവിലെ എട്ടിനും ഒൻപതിനും മധ്യേ ത്യക്കൊടിയിറക്ക്,8ന് ഭാഗവത പാരായണം,വൈകിട്ട് നാലിന് കെട്ടുകാഴ്ച,തിടമ്പ് എഴുന്നള്ളിപ്പ്,സേവ,വൈകിട്ട് ആറിന് ആറാട്ട് എഴുന്നളളത്ത്,രാത്രി ഒൻപതിന് സംഗീത സദസ്,പത്തിന് തിരു:ആറാട്ട്,കായൽവിളക്ക്,11ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്,12ന് നൃത്തനാടകം എന്നിവ നടക്കും.