ശാസ്താംകോട്ട.ശുദ്ധജല തടാക തീരത്തെ വെട്ടോലിക്കടവിന് സമീപം പടിഞ്ഞാറേ കല്ലട പഞ്ചായത്തിൻ്റെ സ്മശാന പദ്ധതിക്ക് അനുമതി നിഷേധിച്ച ജില്ലാ കലക്ടറുടെ നടപടിയെ തടാക സംരക്ഷണ സമിതി സ്വാഗതം ചെയ്തു. തീരത്തോട് അടുത്ത് ഇത്തരം ഒരു സ്ഥാപനം വരുന്നതിനെ വിദഗ്ധരുൾപ്പെട്ട വിവിധ ഏജൻസികൾ വിലക്കിയ സ്ഥിതിയിൽ അനുചിത മായ പദ്ധതിയാണെന്ന് വ്യക്തമായിരിക്കയാണ്. റാംസർ സൈറ്റിൽ ഉൾപ്പെട്ട തടാക തീരത്ത് ഇത്തരം സ്ഥാപനങ്ങൾക്കായി പദ്ധതിയിടുമ്പോൾ പഞ്ചായത്ത് അധികൃതർ ഭാവിയിൽ സൂക്ഷ്മത പുലർത്തണം. തീരത്ത് എത്തുന്ന മാലിന്യത്തിൻ്റെ കാര്യത്തിലും മൂന്നു പഞ്ചായത്തുകളും ശ്രദ്ധ പുലർത്തണമെന്നും സമിതി ചെയർമാൻ എസ് ബാബുജി ജനറൽ കൺവീനർ ഹരി കുറിശേരി എന്നിവർ അഭ്യർത്ഥിച്ചു






































