ഞാങ്കടവ് പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വീട്ടമ്മയ്ക്ക് രക്ഷകനായി യുവാവ്

1011
Advertisement

കുന്നത്തൂർ:ഞാങ്കടവ് പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി.ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.സ്കൂട്ടറിൽ എത്തിയ വെളിയം സ്വദേശിനിയായ 39 കാരിയാണ് വാഹനം പാലത്തിൽ പാർക്ക് ചെയ്ത ശേഷം ആറ്റിലേക്ക് ചാടിയത്.ഈ സമയം സംഭവം കണ്ടു നിന്ന യുവാവ് ഭാര്യയ്ക്കൊപ്പം ബൈക്കിൽ പോകുകയായിരുന്ന ഐവർകാല കീച്ചപ്പിള്ളിൽ സ്വദേശിയായ വിഷ്ണു ലാലിനെ വിവരം ധരിപ്പിച്ചു.

ഉടൻ തന്നെ പാലത്തിൻ്റെ വശത്തുകൂടി ആറ്റിലേക്ക് ഇറങ്ങിയ വിഷ്ണു ലാൽ സാഹസികമായി യുവതിയെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയായിരുന്നു.
പരിസരവാസിയായ ഞാങ്കടവ് സുരേഷ് എന്നയാളും സഹായത്തിന് എത്തിയിരുന്നു.തുടർന്ന് ജനപ്രതിനിധികളായ രതീഷ് മംഗലത്ത്,പഴവറ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പിന്നീട് വെളിയത്തു നിന്നും ബന്ധുക്കൾ എത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement