ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളായി ഫിസിഷ്യനില്ല;രോഗികൾ വലയുന്നു

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പാവപ്പെട്ടവരുടെ ആശ്രയമായ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളായി ഫിസിഷ്യനില്ലെന്ന് പരാതി.ഫിസിഷ്യനെ കണ്ട് രോഗനിർണയം നടത്തിയ ശേഷമാണ് മിക്കവരും മറ്റ് ഡോക്ടർമാരെ കാണുന്നത്.എന്നാൽ ദിവസവും നിരവധി രോഗികൾ ചികിത്സ തേടിയെത്തിയ ശേഷം നിരാശരായി മടങ്ങുകയാണ്.ഫിസിഷ്യൻ്റെ സേവനം ആവശ്യമുള്ളവർ കൊട്ടാരക്കര,
കരുനാഗപ്പള്ളി,കൊല്ലം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ പോയി കാണാനാണ് നിർദ്ദേശം നൽകുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.ഫിസിഷ്യൻ സ്ഥലം മാറി പോയിട്ട് രണ്ടാഴ്ചയിൽ അധികമായെങ്കിലും പകരം സംവിധാനമൊരുക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും അടിയന്തിരമായി ഫിസിഷ്യനെ നിയമിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ആർവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട അറിയിച്ചു.

Advertisement