മൈനാഗപ്പള്ളി .ഭവന നിർമ്മാണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും വൃദ്ധജനക്ഷേമത്തിനും മുൻതൂക്കം നൽകി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2025 26 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഉഷാ കുമാരി അവതരിപ്പിച്ചു.
522,00,986/- രൂപ വരവും, 513852000 രൂപ ചിലവും 62,36, 986/- രൂപ മിച്ചവും കണക്കാക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് 15 കോടി രൂപയും ഖരമാലിന്യനിർമാർജ്ജനത്തിനായി 65 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് 8.25 കോടി രൂപയും , സാമൂഹ്യ സുരക്ഷ പരിപാടികൾക്കായി 9.05 കോടി രൂപയും കാർഷിക മേഖലയ്ക്ക് 43 ലക്ഷം രൂപയും, മൃഗസംരക്ഷണത്തിന് 73 ലക്ഷം രൂപയും വൃദ്ധജനക്ഷേമത്തിന് 21 ലക്ഷം രൂപയും, പട്ടികജാതി ക്ഷേമത്തിനായി 1 കോടി 65 ലക്ഷം രൂപയും അംഗൻവാടികളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായ 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 14 ലക്ഷം രൂപയും റോഡുകളുടെ പുനരുദ്ധാരണത്തിനായി 3 കോടി 36 ലക്ഷം രൂപയും, കുടുംബശ്രീയും ചെറുകിട സംരംഭങ്ങൾക്കും 20 ലക്ഷം രൂപയും വകയിരുത്തിയബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വർഗീസ് തരകന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സജിമോൻ ആർ (വികസന സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ), ഷീബസിജു (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), മനാഫ് മൈനാഗപ്പള്ളി (ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ),പി എം സെയ്ദ്,ബിന്ദു മോഹൻ, ജലജാരാജേന്ദ്രൻ ,ബിജു കുമാർ, മൈമൂന നജീബ് ബി സേതുലക്ഷ്മി,ലാലിബാബു തുടങ്ങിയ ജനപ്രതിനിധികളും സെക്രട്ടറി ഷാനവാസ് മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.