ശൂരനാട് വടക്ക്. സമൂഹത്തെ ലഹരി വിപത്തിൽ നിന്നും അക്രമവാസനകളിൽ നിന്നും മോചിപ്പിക്കുന്നതിന് കുടുംബങ്ങൾക്കും, സാമൂഹിക സംഘടനകൾക്കും, പൊതുപ്രവർത്തകർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഡോ. മറിയാ ഉമ്മൻ അഭിപ്രായപ്പെട്ടു.കേരളം ഇന്ന് ക്രിമിനൽ വാസനകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഈ ക്രിമിനൽ വാസനകൾക്ക് കാരണം വർദ്ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രാസ ലഹരിയുടെയും ഉപയോഗം ആണെന്നു ഡോ. മറിയ ഉമ്മൻ. കേരള മദ്യനിരോധന സമിതി കൊല്ലം ജില്ലാ വനിതാ സമ്മേളനം ശൂരനാട് വടക്ക് ഉണ്ണുണ്ണി ഉപദേശി കൺവെൻഷൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കൊല്ലം ജില്ല മദ്യനിരോധന സമിതി പ്രസിഡണ്ട് ഫാ.ആൻഡ്രൂസ് വർഗീസ് തോമസ് അധ്യക്ഷത വഹിച്ചു.മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി കൈമൾ കരുമാടി മുഖ്യസന്ദേശം നൽകി.
മദ്യ നിരോധന സമിതി മഹിളാ വേദി സംസ്ഥാന സെക്രട്ടറി ലതാ കൈമൾ കരുമാടി, ചീഫ് ഇമാം ഷെഫീക്ക് ബാഖവി ചടയമംഗലം, മദ്യ നിരോധന സമിതി ജില്ലാ സെക്രട്ടറി കെ ജി തോമസ്,
ജില്ലാ ട്രഷറർ ബിജു ശാമുവേൽ, ജോയിന്റ് സെക്രട്ടറി ബിജു കാരാളിൽ, ഫാ. ജോയിക്കുട്ടി വർഗീസ്, ഫാ. ജോസ് കോട്ടയ്ക്കകത്ത്, ഫാ. മാത്യൂസ് ടി മാമൂട്ടിൽ, ടി കെ വർഗീസ് വലിയ കാട്ടുംപുറം തുടങ്ങിയവർ പ്രസംഗിച്ചു