പതാരത്ത് എംഡിഎംഎ കച്ചവടം, മുൻ ആർഎസ്എസ് ഭാരവാഹി അറസ്റ്റിൽ

5768
Advertisement

ശാസ്താംകോട്ട:ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിവന്ന മുൻ ആർഎസ്എസ് പ്രവർത്തകൻ പോലീസ് പിടിയിൽ.ശൂരനാട് മണ്ഡലം മുൻ ആർഎസ്എസ് കാര്യവാഹകും ശൂരനാട് ശാരിരിക് ശിക്ഷക് പ്രമുഖും ആയിരുന്ന ശൂരനാട് തെക്ക് പതാരം തൃക്കുന്നപ്പുഴ വടക്ക് കൊച്ചുതറ കിഴക്കതിൽ രാഹുൽ കൃഷ്ണൻ(32) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്.ഇയാളിൽ നിന്നും കവറുകളിൽ സൂക്ഷിച്ച നിലയിൽ 1.330 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ആളൊഴിഞ്ഞ വീട്ടിൽ എംഡിഎംഎ വിൽപ്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എന്നാൽ സ്വഭാവ ദൂഷ്യം കണ്ട കാലത്തുതന്നെ ഇയാളെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നുവെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ പറഞ്ഞു

ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ,എസ്ഐ ദീപു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisement