കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജ് വജ്രജൂബിലിയുടെ ഭാഗമായി കുമ്പളത്തിന്റെ പ്രതിമ ഇന്ന് കോളജ് അങ്കണത്തില്‍ അനാഛാദനം ചെയ്യും

Advertisement

ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജ് വജ്രജൂബിലിയുടെ ഭാഗമായി കുമ്പളത്തിന്റെ പ്രതിമ ഇന്ന് കോളജ് അങ്കണത്തില്‍ അനാഛാദനം ചെയ്യും ഉച്ചക്ക് 2.30ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അനാഛാദനം നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്‌റ് പിഎസ് പ്രശാന്ത് മെരിറ്റ് അവാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. കോവൂര്‍കുഞ്ഞുമോന്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി,പിസി വിഷ്ണുനാഥ് എംഎല്‍എ, സിആര്‍ മഹേഷ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. രാവിലെ ടൗണില്‍നിന്നും കോളജിലേക്ക് പ്രതിമയുമായി ഘോഷയാത്രയുമുണ്ടാകും.

Advertisement