കുമരംചിറ ദേവി ക്ഷേത്രത്തിലെ തിരു ഉത്സവം ചൊവ്വാഴ്ച

1844
Advertisement

ശാസ്താംകോട്ട.തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ശൂരനാട് തെക്ക് കുമരംചിറ ദേവി ക്ഷേത്രത്തിലെ തിരു ഉത്സവം ചൊവ്വാഴ്ച നടക്കും.നൂറുകണക്കിന് കെട്ടുകാഴ്ചകൾ അണിനിരക്കുന്ന പകൽ പൂരമാണ് പ്രധാന ആകർഷണം.സന്ധ്യയോടെ ക്ഷേത്രത്തിന് താഴെയുള്ള വിശാലമായ എലായിൽപ്രത്യേകം നിശ്ചയിച്ചിട്ടുള്ള പന്തിയിൽ സ്ഥാനം പിടിക്കുന്ന കെട്ടുകാഴ്ചകൾ പ്രൗഢഗംഭീരമാണ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കെട്ടുകാഴ്ച കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നു പോലും പതിനായിരങ്ങൾ എത്തും.ഭഗവതിയുടെ ഉടവാളേന്തിയ ഊരാളി കെട്ടുകാഴ്ച കണ്ടതിനുശേഷം കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക്എത്തിച്ച് വലം വെച്ച് മടങ്ങും.പത്തുദിവസം മുൻപാണ് ഉത്സവം തുടങ്ങിയത്.അന്നുമുതൽ വിശേഷാൽ പൂജകളും അന്നദാനവും അടക്കം രാത്രി പരിപാടികൾ ഉൾപ്പെടെ വിശാലമായ ഉത്സവം ആഘോഷങ്ങൾ ആയിരുന്നു.
ജീവതയിൽ ഉത്സവ പറമ്പിലെ കളത്തട്ടിൽ ഉത്സവം കാണാനിരിക്കുന്ന ദേവി പുലർച്ചെ തിരികെ മടങ്ങുന്നതോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

Advertisement