ശൂരനാട് തെക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതി സമ്പൂര്‍ണപ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ്

73
Advertisement

ശൂരനാട് തെക്ക്. പഞ്ചായത്തിലെ ലൈഫ് പദ്ധതി സമ്പൂര്‍ണപ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ആരോപിച്ചു. രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിമാത്രം മന്ത്രി നടത്തിയ പ്രഖ്യാപനം തങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് യുഡിഎഫ് അംഗങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ 300ല്‍ താഴെ വീടുകള്‍മാത്രമാണ് ശൂരനാട് തെക്ക് നല്കാന്‍ കഴിഞ്ഞത്. ഭൂരഹിതഭവന രഹിതരായ ഒരാള്‍ക്കുപോലും ഈ കാലഘട്ടത്തില്‍ വീടുന്‌ല#കാനായിട്ടില്ല.. പ്രധാനമന്ത്രി ആവാസ് യോജന,പ്രത്യേകഘടകപദ്ധതികള്‍ എന്നിവയെല്ലാം കൂട്ടിചേര്‍ത്തിട്ടും വീടു നല്‍കാനായില്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെഭാഗമാണിത്. കൊടിക്കുന്നില്‍സുരേഷ് എംപിയും ചടങ്ങ് ബഹിഷ്‌കരിച്ചു. ബ്‌ളോക്ക് പഞ്ച്യത്ത് അംഗം സശികല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു രാജന്‍,അജ്മല്‍ഖാന്‍,മായാദേവി,ഷീജ,സജികുമാര്‍,കിടങ്ങയം ഉണ്ണി യുഡിഎഫ് നേതാക്കളായ ആര്‍ഡി പ്രകാശ്,വിജയന്‍പിള്ള എന്നിവരും മന്ത്രി എംബി രാജേഷ് പങ്കെടുത്ത യോഗം ബഹിഷ്‌കരിച്ചു

Advertisement