മതരാഷ്ട്രവാദം മതേതരനാട് തള്ളിക്കളയും:സന്ദീപ് വാര്യർ

Advertisement

ശാസ്താംകോട്ട:സംഘപരിവാർ ഉയർത്തുന്ന മതരാഷ്ട്രവാദം ജനാധിപത്യ-മതേതര നാട് തള്ളിക്കളയുമെന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യർ.താൽക്കാലിക തെരഞ്ഞടുപ്പു വിജയങ്ങളിലൂടെ രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിച്ച് ഏകാധിപത്യ ഭരണ സംവിധാനത്തിലേക്ക്
പോകാമെന്ന സൂചനയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ബിജെപി സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും, വരാൻ പോകുന്ന തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ
യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.കോൺഗ്രസ് പോരുവഴി പന്ത്രണ്ടാം വാർഡ് കുടുംബ സംഗമം ചിറയിൽ ജംഗഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലതിയിൽ നവാസ് അധ്യക്ഷത വഹിച്ചു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,കാരയ്ക്കാട്ട് അനിൽ,പി.എസ് അനുതാജ്,സുഹൈൽ അൻസാരി,ചക്കുവള്ളി നസീർ,പി.കെ രവി,നാസർ,ഹാരിസ്,ഷിഹാബ് അയന്തി,അജി എ.എസ്,ജലീൽ പള്ളിയാടി തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ കുടുംബ സംഗമത്തിൽ ആദരിച്ചു.

Advertisement