ശാസ്താംകോട്ട.വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ മെരിറ്റ് ഡേ നടന്നു. സംസ്ഥാന – ജില്ലാ തലങ്ങളിലും, സ്കൂളിലെ വിവിധ കലാ – കായിക മത്സരങ്ങളിലും അഭിമാനർഹമായ വിജയം നേടിയഎണ്ണൂ റോളം കുട്ടികൾക്കുള്ള ട്രോഫികളും, പ്രശസ്തിപത്രങ്ങളും വിതരണം ചെയ്തു.
ഇതോടെനുബന്ധിച്ചു നടന്ന ചടങ്ങിൽ കാലടി ശ്രീ ശങ്കരാ ചര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ. ഡോക്ടർ. കെ. ബി. ശെൽവമണി മുഖ്യാഥിതി ആയിരുന്നു.പി. ടി. എ. പ്രസിഡന്റ് കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ്, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, കോർഡിനേറ്റർമാരായ അഞ്ജനി തിലകം, ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനിത. വി. ഒ, പി. ടി. എ. സെക്രട്ടറി പ്രിയമോൾ തുടങ്ങിയവർ സമ്മാനർഹരായവരെ അനുമോദിച്ച് സംസാരിച്ചു.
പരിപാടികൾക്ക് അധ്യാപകരായ മുഹമ്മദ് സാലിം, സന്ദീപ്. വി. ആചാര്യ, സുബി സാജ്, റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.






































