തേവലക്കര ഗേൾസ് ഹൈസ്കൂൾ വാർഷികാഘോഷം ആരവോത്സവ് 2025

41
Advertisement

തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിലെ വാർഷികാഘോഷം ആരവോത്സവ് 2025 വ്യാഴാഴ്ച നടക്കും. കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പി റ്റി എ പ്രസിഡന്റ്‌ എ സാബു അധ്യക്ഷത വഹിക്കും. സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ അശ്ഫിയ അൻവർ മുഖ്യാതിഥിയാകും. ദേശീയതലത്തിൽ ഗോൾഡ് മെഡലോടെ അന്താരാഷ്ട്ര ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥിനി പൗർണമി എസ്‌ ഡി, കഴിഞ്ഞ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ ഫുൾ A+, 9 A+ നേടിയവർ, സംസ്ഥാനതല മേളകളിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ലാലി ബാബു, സ്കൂൾ മാനേജർ ആർ തുളസീധരൻ പിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി ഗോവിന്ദപിള്ള, ബോയ്സ് ഹൈസ്കൂൾ എച്ച് എം എസ്‌ സുജ , ബോയ്സ് ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ്‌ ജോസ് ആന്റണി, ഗേൾസ് ഹൈസ്കൂൾ പി റ്റി എ വൈസ് പ്രസിഡന്റ്‌ ജി പ്രമോദ്, സീനിയർ അസിസ്റ്റന്റ് എസ്‌. രാജലക്ഷ്മി, സ്റ്റാഫ്‌ സെക്രട്ടറി ഇ. അനീസ് എന്നിവർ പങ്കെടുക്കും. ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ സ്വാഗതവും സ്റ്റുഡന്റസ് കൺവീനർ എൽ. ശാന്തിദേവി നന്ദിയും പറയും. ഉദ്ഘാടന യോഗത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.

Advertisement