ശൂരനാട് വാഹനത്തില്‍ യുവാക്കളുടെ അതിരുവിട്ടുള്ള ആഘോഷം കേസെടുത്ത വാഹനം നിമിഷ നേരം കൊണ്ട് പൊലീസ് വിട്ടു നൽകി

236
Advertisement

ശൂരനാട് . യുവാക്കളുടെ അതിരുവിട്ടുള്ള വാഹനത്തിലെ ആഘോഷം കേസെടുത്ത വാഹനം നിമിഷ നേരം കൊണ്ട് പൊലീസ് വിട്ടു നൽകിയെന്ന് ആക്ഷേപം. സി പി എം നേതാവിൻ്റെ നിർദ്ദേശപ്രകാരമാണ് വാഹനം വിട്ടു നൽകിയത് . കാതടപ്പിക്കുന്ന ശബ്ദകോലാഹലവും, വാഹനത്തിന്റെ കാഴ്ചയെ മറയ്ക്കുന്ന തരത്തിൽ അലങ്കാരവുണ്ടായിരുന്ന വാഹനമാണ് നിമിഷ നേരം  പോലീസ് വിട്ടു നൽകിയത് .


വിനോദയാത്രയ്ക്ക് പോകുന്നതിന് മുന്നോടിയായുള്ള ആഘോഷമാണ് അതിരുകടന്നത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കുകളിൽ അപകടം സംഭവിക്കും വിധം യുവാക്കൾ എഴുനേറ്റ് നിന്നുള്ള അഭ്യാസ പ്രകടനവും ഇതിന്‍റേതായി പരക്കുന്ന ദൃശ്യങ്ങളിൽ വ്യക്തം.
വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയതിൽ നിരവധി കേസുകളിൽ  പ്രതിയാക്കപ്പെട്ടവരുമുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്നും വാഹനം ഇറക്കുന്നതും ഒക്കെ കാണിച്ചുകൊണ്ടുള്ള റീലും പ്രചരിക്കുന്നു.

Advertisement