ശാസ്താംകോട്ട:ബൈക്കിൽ കറങ്ങി നടന്ന് മാരകരാസലഹരി വില്പന നടത്തി വന്ന പാവുമ്പ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ.കരുനാഗപ്പള്ളി പാവുമ്പ തെക്ക് വിമലാലയത്തിൽ ആകാശ്.എം (21) ആണ് പിടിയിലായത്. ഇയ്യാളിൽ നിന്നും 2.7 ഗ്രാം മെത്താഫെറ്റാമിനും 5 ഗ്രാം കഞ്ചാവും 41500 രൂപയും കണ്ടെടുത്തു.ശാസ്താംകോട്ട എക്സൈസ് ഇൻസ്‌പെക്ടർ എൻ.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയ്യാൾ പിടിയിലായത്.പ്രതിക്കെതിരെ എൻഡിപിഎസ് കേസ് എടുത്തു.പ്രതി വൻ തോതിൽ ബാംഗ്ലൂരിൽ നിന്നും രാസലഹരി പദാർത്ഥങ്ങൾ കടത്തികൊണ്ട് വന്ന് പാവുമ്പ,ശൂരനാട്,തൊടിയൂർ,പതാരം,
ചക്കുവള്ളി ഭാഗങ്ങളിൽ ബൈക്കിൽ കൊണ്ട് നടന്ന് വില്പന നടത്തി വരികയായിരുന്നു.എക്സൈസ് ഷാഡോ ടീം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതി പിടിയിലായത്.പ്രതി ഒരു മാസം മുൻപ് മാരക ലഹരി മരുന്ന് കടത്തി കൊണ്ടു വരവേ എക്‌സൈസിനെ വെട്ടിച്ചു കടന്ന് കളഞ്ഞിരുന്നു.ഇയാളുടെ കൂട്ടാളികളും ഉടൻ പിടിയിലാകുമെന്നും അവരെ നിരീക്ഷിച്ചു വരുന്നതായും എക്സൈസ് അറിയിച്ചു.പ്രിവൻറ്റീവ് ഓഫീസർമാരായ ആശ്വന്ത്.എസ്.സുന്ദരം,പി.ജോൺ,സി.എ വിജു,സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് ഷാജഹാൻ, സുജിത് കുമാർ എം.എസ്,അതുൽ കൃഷ്ണൻ,വിനീഷ് വനിത സിവിൽ എക്‌സൈസ് ഓഫീസർ ഇസഡ്.റാസ്മിയ എന്നിവർ പങ്കെടുത്തു.






































