ദേവീനാമോച്ചാരണങ്ങളാല്‍ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ കുമരൻചിറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് തുടങ്ങി

566
Advertisement

ശൂരനാട് തെക്ക്. ദേവീനാമോച്ചാരണങ്ങളാല്‍ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ കുമരൻചിറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് തുടങ്ങി. ദേവി മുഴുവന്‍ കരകളിലും സന്ദര്‍ശനം നടത്തുന്ന ഭക്തിസാന്ദ്രമായ ചടങ്ങിനായി നാട് വിളക്കൊരുക്കി കാത്തുനില്‍ക്കുകയാണ്.

ഫെബ്രുവരി മൂന്നിന് സമാപിക്കും. തീയതി, കര ക്രമത്തിലാണ് പറയ്ക്കെഴുന്നള്ളത്ത്.
ഏഴ്മുതൽ ഒൻപതുവരെ മൈനാഗപ്പള്ളി കര , 10-ന് ഇടവനശ്ശേരി കര, 11-ന് ഇടവനശ്ശേരി കിഴക്ക്, 12,13- കിടങ്ങയം കന്നിമേൽ, 14,15- കിടങ്ങയം നടുവിൽ, 16,17 – പള്ളിശ്ശേരിക്കൽ, 18-ന് പള്ളിശ്ശേരിക്കൽ കിഴക്ക്, 19, 20, 21- കിടങ്ങയം വടക്ക്, 22-ന് ഇരവിച്ചിറ പടിഞ്ഞാറ്, 23, 24- ഇരവിച്ചിറ നടുവിൽ, 25-ന്‌ ഇരവിച്ചിറകിഴക്ക്, 26, 27- തൃക്കുന്നപ്പുഴ വടക്ക്, 28, 29- തൃക്കുന്നപ്പുഴ തെക്ക്, 30, 31, – ഇഞ്ചക്കാട്, ഫെബ്രുവരി ഒന്ന്, രണ്ട് മൂന്ന് -ആയിക്കുന്നം.
താലപ്പൊലി ഉത്സവം ഫെബ്രുവരി നാലിനു തുടങ്ങി ഫെബ്രുവരി ഏഴിന് സമാപിക്കും. ഉത്സവം ഫെബ്രുവരി 18-ന് നടക്കും

Advertisement