ശാസ്താംകോട്ട:ഐഎൻടിയുസി കുന്നത്തൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ വച്ച് നേതൃത്വ സംഗമം നടത്തി.ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തുകുന്നത്തൂർ റീജിയണൽ പ്രസിഡന്റ് തടത്തിൽ സലീം അധ്യക്ഷത വഹിച്ചു പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മംഗലത്ത് ഗോപാലകൃഷ്ണപ്പിള്ള അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി റ്റി.ആർ ഗോപകുമാർ,സംസ്ഥാന കമ്മിറ്റി അംഗവും കശുവണ്ടി തൊഴിലാളി ബോർഡ് മെമ്പറുമായ അഡ്വ.ശൂരനാട് ശ്രീകുമാർ,ജില്ലാ സെക്രട്ടറി.വൈ.നജീം,മഹിളാ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജയശ്രീ രമണൻ,ശാന്തകുമാരി അമ്മ,സ്റ്റാലിൻ ആഞ്ഞിലുംമൂട്.നാലുതുണ്ടിൽ റഹീം,സരസചന്ദ്രൻ പിള്ള,മണ്ഡലം പ്രസിഡന്റുമാരായ സി.എസ്.രതീശൻ.എൻ.ശിവാനന്ദൻ. പെരുംകുളം ലത്തീഫ്,ബിനു മംഗലത്ത്,വിജേഷ് കൃഷ്ണ,ഷീല,സൂസൻ തോമസ്,ബിജി,ഷീജ ഭാസ്കർ,ദുലാരി,രമേശൻ പിള്ള,ഗ്രാമപഞ്ചായത്ത് മെമ്പർ രാധിക ഓമനക്കുട്ടൻ.തുടങ്ങിയവർ സംസാരിച്ചു.റീജിയണൽ പ്രസിഡൻ്റായി തടത്തിൽ സലീമിനെ വീണ്ടും തെരഞ്ഞെടുത്തു.






































